Monday 27 October 2014

Wednesday 22 October 2014

Drama Workshop

   ഉപജില്ലാ വിദ്യാരംഗം കലാ-സാഹിത്യവേദി ഉദ്ഘാടനവും 
                  ഏകദിന നാടക ളില്‍പശാലയും

പൈക്ക: കുമ്പള ഉപജില്ലാ ഉപജില്ലാ വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഉദ്ഘാടനവും അതോടനുബന്ിച്ചുള്ള നാടക ശില്‍പശാലയും പൈക്ക എ.കെ.എം.എം.എ.യു.പി സ്ക്കൂളില്‍ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത യുവ സാഹിത്യകാരന്‍ പ്രകാശന്‍ മടിക്കൈ നിര്‍വഹിച്ചു.ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുള്‍ റസാഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുമ്പള എ.ഇ.ഒ ശ്രീ.കൈലാസ മൂര്‍ത്തി അവര്‍കള്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കണ്‍വീനര്‍ ശ്രീ കൃഷ്ണന്‍ നമ്പൂതിരി, സ്ക്കൂള്‍ മാനേജര്‍ ശ്രീ. ഗംഗാധര മണിയാണി,പി.ടി.എ പ്രസിഡണ്ട് ശ്രീ ഫല്‍ഗുനന്‍.കെ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.ഹെഡ്‍മാസ്റ്റര്‍ ശ്രീ ഗോപാല മണിയാണി സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ ദേവസ്യ.എം.ഇ നന്ദിയും പറഞ്ഞു.വിവിധ സ്കൂളുകളില്‍ നിന്നായി കന്നഡ മലയാളം വിഭാഗ്തില്‍ നിന്നായി 135ഓളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പിന് ഉദയന്‍ കണ്ടംകുഴി, നിര്‍മ്മല്‍ കുമാര്‍,സദാശിവ, മെല്‍വവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.