Friday 14 November 2014

parents orientation class

വിദ്യാഭ്യാസ അവകാശനിയമ പ്രകാരം  ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പ് വരുത്തേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണ്. ഒരു കുട്ടിയുടെ   സ്വഭാവരൂപീകരണത്തിന് സ്കൂളിനും,അദ്ധ്യാപകര്‍ക്കും അതിലുപരി അവര്‍ വളര്‍ന്നുവരുന്ന ചുറ്റുപാടും വളരെയധികം സ്വാധീനിക്കുന്നുണ്ട്ഇതിനെക്കാളെല്ലാം ഉപരിയാണ് രക്ഷിതാക്കളുടെ സ്ഥാനവും സ്വാധീവും. ഒരു കുട്ടിയെ നേര്‍വഴിക്ക് നയിച്ച്അവരെ നല്ല പൗരന്മാരായി വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കും ഉത്തരവാദിത്വവും അവരെ ഓര്‍മ്മിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശിശുദിനത്തില്‍ എസ് എസ് എയും വിദ്യാഭ്യാസ വകുപ്പും ആസൂത്രണം ചെയ്ത് P.T.A. Orientation ക്ലാസ് രക്ഷിതാക്കളുടെ പരിപൂര്‍ണ്ണപങ്കാളിത്തത്തോടെ വളരെ നന്നായിത്തന്നെ നടത്താന്‍ സാധിച്ചു. ക്ലാസിന് 117അംഗങ്ങള്‍ പങ്കെടുത്ത്  പരിപാടി  വിജയമാക്കി.









രക്ഷാകര്‍ത്തൃ സംഗമം

കുട്ടികളെ മികച്ച പൗരന്മാരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ശിശുദിനത്തില്‍ പൈക്ക എ.കെ.എം. എം. എ.യു.പി സ്ക്കൂളില്‍ രക്ഷാകര്‍ത്തൃ സംഗമം സംഘടിപ്രിച്ചു. പി.ടി.എ പ്രസിഡണ്ട് ഫല്‍ഗുനന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ റസാഖ് പൈക്ക ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്ററുടെ ചുമതലയുള്ള ബാലകൃഷ്ണന്‍ മാസ്റ്റര്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. എസ്. ആര്‍.ജി കണ്‍വീനര്‍ ദേവസ്യ എം.ഇ സ്വാഗതവും ശശിധരന്‍ എം നന്ദിയും അരിയിച്ചു. കുഞ്ഞമ്പു വി.കെ,മനോഹര ഷെട്ടി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

Thursday 13 November 2014

KUMBLA SUB DISTRICT WINNERS 

SOCIAL SCIENCE COLLECTION WINNERS
ELECTRICAL WIRING WINNER

Research based project Winners

Monday 3 November 2014