Sunday 21 February 2016

Study Tour 2016





.




Republic day celebration





Edu Fest


മികവ്- 2015-16

       പൈക്ക എ.കെ.എം.എം.എ.യു.പി.സ്കൂളിലെ ഈ വര്‍ഷത്തെ Edu Fest 2016 25.01.2016 – 9.30 ന് ഹെഡ്‌മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ അബ്ദുള്‍ ഹമീദ് ഖാസിമി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ കുഞ്ഞമ്പു മാസ്റ്റര്‍ സ്വാഗതവും S.R.G കണ്‍വീനര്‍ ശ്രീ ദേവസ്യ.എം.ഇ. നന്ദിയും അറിയിച്ചു. 
        1മുതല്‍ 7 വരെ ക്ലാസിലുള്ള കുട്ടികള്‍ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് അവരുടെ മികവ് തെളിയിച്ചു. ഒന്നാം ക്ലാസിലെ കുട്ടികള്‍ കൃഷിയുമായി ബന്ധപ്പട്ട 'നട്ടുനനച്ച്' ' എന്ന പാഠഭാഗത്തിന്റെ ദൃശ്യാവിഷ്ക്കാരമായിരുന്നു നടത്തിയത്. രണ്ടാം ക്ലാസില്‍ പരിസരപഠനത്തിലെ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നവ,താഴുന്നവ തിരിച്ചറിയാനുള്ള പരീക്ഷണവും കൂടാതെ വെള്ളത്തില്‍ അലിയുന്നവ, അലിയാത്തവ പരീക്ഷണത്തിലൂടെ കണ്ടെത്തുകയും ചെയ്തു. മൂന്ന് കന്നഡയിലെ കുട്ടികള്‍ 'പരസഹായം'എന്ന കഥയുടെ  രംഗാവിഷ്ക്കാരവും മൂന്ന് മലയാളത്തിലെ കുട്ടികള്‍ 'അധ്വാനം സമ്പത്ത്''എന്ന പാഠഭാഗത്തിന്റെ സംഗീതാവിഷ്ക്കാരവും നടത്തി. IV A ക്ലാസിലെ കുട്ടികള്‍ കേരളത്തിലെ കലകളുമായി ബന്ധപ്പെടുത്തി സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ ഫോട്ടോകള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കുകയും IV Bക്ലാസിലെ കുട്ടികള്‍ ഗണിതത്തിലെ ഗണിതചക്രം എന്ന ഭാഗവുമായി ബന്ധപ്പെടുത്തി ഗ്രൂപ്പടിസ്ഥാനത്തില്‍ക്ലോക്ക് നിര്‍മ്മിക്കുകയും 'എന്റെ ഒരു ദിവസം' ക്ലോക്കില്‍ രേഖപ്പെടുത്തുകയും ചെയ്തു. നാല് കന്നഡയിലെ കുട്ടികള്‍ ഭാഷാപാഠവുമായി ബന്ധപ്പെടുത്തിനാടകാവിഷ്ക്കാരം നടത്തി.
        അഞ്ചാം ക്ലാസിലെ കുട്ടികള്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട ഊര്ജ്ജ സംരക്ഷണം , ശുചിത്വം എന്നീ വിഷയങ്ങളില്‍ ഓരോ സ്കിറ്റ് അവതരിപ്പിച്ചു. 
 അതുപോലെ ഏഴാം ക്ലാസിലെ കുട്ടികള്‍ ഗണിതം ലളിതവും മധുരവുമെന്ന് വ്യക്തമാക്കിക്കൊണ്ട് പലിശ കച്ചവട കണക്ക് (ഡിസ്കൗണ്ട് ) എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘു നാടകം അവതരിപ്പിച്ചു. ഏഴ് കന്നഡയിലെ കുട്ടികള്‍ നാം ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ ആല്‍ക്കലിയും ആസിഡും കണ്ടെത്തുന്ന പരീക്ഷണം അവതരിപ്പിച്ചു. തുടര്‍ന്ന് യു.പി. ക്ലാസിലെ മുഴുവന്‍ കുട്ടികളും ഗ്രൂപ്പടിസ്ഥാനത്തില്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു.സയന്‍സിലെ സൂത്രവിദ്യകള്‍ രസകരമായി അവതരിപ്പിക്കുവാന്‍ ഓരോ ഗ്രൂപ്പും മത്സരബുദ്ധിയോടെ ശ്രമിച്ചു.