Monday 14 December 2015

ദേശീയ ഊര്‍ജ സംരക്ഷണ ദിനം

  ദേശീയ ഊര്‍ജ സംരക്ഷണ ദിനം  (റിപ്പോര്‍ട്ട് )
       ഊര്‍ജ സംരക്ഷണം എന്നാല്‍, ലഭിച്ചു കൊണ്ടിരിക്കുന്ന ഊര്‍ജം വളരെ കാര്യക്ഷമമായി, നഷ്ടം പരമാവധി കുറച്ച്  ഊര്‍ജ ലാഭം നേടുക എന്നതാണ്.
      എ.യു.പി.സ്കൂള്‍ പൈക്കയിലെ കുട്ടികളും ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡിസം.2 ന് ക്ലബ്ബംഗങ്ങള്‍ആസൂത്രണം ചെയ്തു.9 ന് സ്കിറ്റ് നടത്താനും 14ന് രാവിലെ അസംബ്ലിയില്‍ ഊര്‍ജ സംരക്ഷണ പ്രതിജ്ഞയും തുടര്‍ന്ന് പോസ്റ്റര്‍ നിര്‍മ്മാണം,കഥ/കവിതാരചന/പ്രബന്ധ രചന ഇവ നടത്താനും തീരുമാനിച്ചു
      ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ യു.പി. ക്ലാസിലെ കുട്ടികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് സ്കിറ്റ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു.ഇതിന്റെ അവതരണം9‍ ന്ഉച്ചയ്ക്ക് 2 മണിക്ക് നടത്തി.ഓരോ ഗ്രൂപ്പിന്റെയും പ്രകടനം ഓരോ സംന്ദേശം കുട്ടികളിലെത്തിക്കുന്ന തരത്തിലായിരുന്നു.
     14ന് രാവിലെ അസംബ്ലിയില്‍ സുഹറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശേഷം കുഞ്ഞമ്പു മാസ്റ്റര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചു.ശേഷം പോസ്റ്റര്‍ നിര്‍മ്മിക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്തു.                                                 






























Thursday 12 November 2015

School Klothsavam 2015

പ്രാര്‍ത്ഥന

സ്വാഗതം  കണ്‍വീനിയര്‍ ആശ കുമാരി.കെ.വി
സ്ക്കൂള്‍ കലോത്സവം
P.T.A പ്രസിഡന്റ് അബ്ദുള്‍ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്കൂള്‍ മാനേജര്‍ ഗംഗാധര മണിയാണി ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ബാലകൃഷ്ണ.എം,കെ.പി. ഹമീദ് മുതലായവര്‍ ആശംസ അരിയിച്ചു.ചടങ്ങില്‍ കുഞ്ഞിരാമന്‍ മണിയാണി നന്ദിയും പറഞ്ഞു 
സദസ്സ്

ആശംസ :  ഹെഡ്‌മാസ്റ്റര്‍ ബാലകൃഷ്ണ .എം

സദസ്സ്

അദ്ധ്യക്ഷന്‍: അബ്ദുള്‍ ഹമീദ്


ഉദ്ഘാടനം : സ്ക്കൂള്‍ മാനേജര്‍ ഗംഗാധര മണിയാണി

ആശംസ : കെ.പി ഹമീദ്

നന്ദി : കുഞ്ഞിരാമന്‍ മണിയാണി

ലളിതഗാനം

നാടോടി നൃത്തം

സംഘഗാനം